കേരളം

ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല; പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്വം പ്രസ്ഥാനത്തിനില്ല; എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതില്‍ ധാര്‍മ്മികമായി പ്രതികരിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്വം സിപിഎമ്മിനില്ല. ഇവിടെ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി സെക്രട്ടറി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മകനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് വേറിട്ട് നിന്നുകൊണ്ട് തന്നെ തന്റെ നിലപാട് കോടിയേരി  വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകനായാലും നിയമപരമായി തെറ്റുചെയ്താല്‍ അനുഭവിക്കണമെന്നാണ് കോടിയേരി പറഞ്ഞത്.

മകന്റെ തെറ്റായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവെക്കുന്ന നീതി ബോധം പ്രതിപക്ഷം ബോധപൂര്‍വം ഉണ്ടാക്കുന്ന രാഷ്ട്രീയമാണ്. അതംഗീകരിക്കാന്‍ കഴിയില്ല. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരി ബാലകൃഷ്ണനാണ് സെക്രട്ടറി. ബിനീഷിന് ഒരു പിശക് പറ്റിയാല്‍ തങ്ങളുടെ പിശകല്ല. കോടിയേരിക്ക് പിശക് വന്നാല്‍ തങ്ങളുടെ പിശകാണെന്നും വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം