കേരളം

മുഖ്യമന്ത്രിയുടെ ആപ്പിള്‍ ഫോണ്‍ എവിടെയെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:   ലൈഫ്മിഷന്‍ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടേക്കാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കറിന് ലഭിച്ച ഫോണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണില്‍ ഒന്ന് എവിടെയാണെന്ന് മുഖ്യമന്ത്രിക്കറിയാം. പിണറായിയുടെ ആപ്പിള്‍ ഫോണ്‍ എവിടെ പോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. 

സ്വപ്നയേയും സന്ദീപിനേയുമൊക്കെ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോകുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവപരമായ ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍, വിജിലന്‍സിന് അവരെ കസ്റ്റഡിയില്‍ വെക്കാനുള്ള അവസരം കൊടുത്താല്‍ ഇതുവരെ പുറത്ത് വന്ന തെളിവുകളും മറ്റും അട്ടമറിക്കപ്പെടും. 

മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും എതിരായ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിനായിട്ടാണ് വിജിലന്‍സ് അന്വേഷണം. വിശേഷപ്പെട്ട അന്വേഷണമാണ് വിജിലന്‍സിന്റേതെന്ന് ആരും ധരിക്കേണ്ട. കേന്ദ്ര ഏജന്‍സികല്‍ ഇത് മനസ്സിലാക്കണം. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്.

സ്വപ്ന ഒളിവിലായിരുന്നപ്പോള്‍ പുറത്ത് വിട്ട ശബ്ദരേഖ സിപിഎം പഠിപിച്ചുവിട്ടതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ്  വിജിലന്‍സിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്