കേരളം

പരസ്യ മദ്യാപാനം ചോദ്യം ചെയ്തു; രാത്രിയില്‍ വീട് തല്ലി തകര്‍ത്തു,വീട്ടുമുറ്റത്ത് കിടന്ന കാറും ബൈക്കും അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ പേരില്‍ രാത്രി വീട് തല്ലിത്തകര്‍ത്തു. കോഴിക്കോട് എരഞ്ഞിക്കല്‍ അമ്പലപ്പടി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സജിത്തിന്റെ വീടാണ് മദ്യപന്‍മാര്‍ തല്ലിത്തകര്‍ത്തത്. വെള്ളായാഴ്ച രാത്രി ഒമ്പതേ മുക്കാലോടെയായിരുന്നു സംഭവം. 
 
വീടിന് സമീപം മത്സ്യ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മത്സ്യ വില്‍പ്പനയ്ക്ക് ശേഷം ഇവിടെ വച്ച് മദ്യപിക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സജിത്ത് വീട്ടിലേക്ക് വരുന്ന വഴിക്ക് ഇത് ശ്രദ്ധയില്‍ പെടുകയും സംസാരമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ രാത്രി സജിത്ത് വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്ത് വീട്ടിലെത്തി അക്രമം നടത്തിയത്. 
 
അക്രമം നടക്കുമ്പോള്‍ സജിത്തിന്റെ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വൈദ്യുതിയില്ലാത്ത സമയത്ത് വീട്ടിലെത്തുകയും ഗേറ്റ് ചവിട്ടി തുറന്ന് അകത്തേക്ക് കടക്കുകയും ചെയ്തു. വാതിലിനും നിരന്തരം ചവിട്ടി. മുറ്റത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്ന കാറിന്റെ  ചില്ല് തല്ലി തകര്‍ത്തു. ബൈക്കും നിലത്തേക്ക് മറച്ചിട്ട് തകര്‍ത്തു. 
 
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അക്രമികള്‍ പോയത്. ഇവിടെ നാട്ടുകാരുമായി സ്ഥിരം മദ്യപിച്ച് അക്രമികള്‍ വഴക്കിടാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.  ഇന്ന് എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി