കേരളം

കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിലേക്ക് തെറിച്ചുവീണു; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കെഎസ്ആർടിസി ബസിന് അടിയിലേക്ക് തെറിച്ചുവീണ് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. മലപ്പുറം കോഡൂരാണ് അപകടമുണ്ടായത്. പട്ടർക്കടവ് കിയാൽപടിയിലെ പരി സിദ്ദീഖിന്റെ മകൻ അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകൻ റിനു സലീം (16) എന്നിവരാണ് മരിച്ചത്.

രണ്ടുപേരുടെയും മാതൃവീടായ പൊന്മളയിൽനിന്ന് സ്‌കൂട്ടറിൽ മലപ്പുറം ഭാഗത്തേക്ക് വരുമ്പോൾ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വരിക്കോട് അങ്ങാടിയിൽ ഹോളോബ്രിക്‌സ് നിർമാണ കമ്പനിക്ക് സമീപത്തുവെച്ച് മുന്നിലുള്ള കാറിനെ മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. അതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ കാറിൽ തട്ടി എതിർദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിലേക്ക് തെറിക്കുകയായിരുന്നു. 

അംജദ് മലപ്പുറം മേൽമുറി എം.എം.ഇ.ടി. ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്.  റിനു പ്ലസ് വണ്ണിന് പ്രവേശനം നേടിയിരിക്കുകയാണ്. മഞ്ചേരി ഗവ. മെഡിക്കൽകോളേജിലുള്ള മൃതദേഹങ്ങൾ പരിശോധനകൾക്കുശേഷം അതത് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനുകളിൽ ഖബറടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''