കേരളം

വനിതാ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തിന്‌ ഒരു മാസത്തെ പഴക്കം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മകനോടൊത്ത്‌ കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ്‌ റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. മൃതദേഹത്തിന്‌ ഒരു മാസത്തെ പഴക്കം ഉണ്ടാവാമെന്നാണ്‌ കണക്കാക്കുന്നത്‌. വെള്ളിയാഴ്‌ച പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌.

അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ മകന്‍ ഇലരെ അനുവദിച്ചിരുന്നില്ല എന്നാണ്‌ സമീപവാസികള്‍ പറയുന്നത്‌. ബന്ധുക്കളെ വീട്ടില്‍ കയറ്റാന്‍ മകന്‍ അനുവദിച്ചിരുന്നില്ല. ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി