കേരളം

ഇനി കേരളത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം ; രാഷ്ട്രീയ നിലപാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് : ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കേരള കോണ്‍ഗ്രസ് (എം) ഒന്നേയുള്ളൂ എന്നും, അത് തങ്ങളാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ വ്യക്തമായിയെന്നും ജോസ് കെ മാണി. ഒടുവില്‍ ആത്യന്തിക സത്യം തെളിഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതില്‍ മാണിസാറിന്റെ ആത്മാവ് സന്തോഷിക്കുന്നു. പ്രവര്‍ത്തകരുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന തീരുമാനമാണിത്. 

ഇപ്പോള്‍ എല്ലാം തെളിഞ്ഞുവന്നിരിക്കുന്നു എതാണ് സത്യം, ഏതാണ് നുണയെന്ന്. ഇതുവരെ തങ്ങളുടെ പാര്‍ട്ടിയെ ജോസ് കെ മാണി പക്ഷം എന്നാണ് വിളിച്ചിരുന്നത്. ഇനി മുതല്‍ ഒരു കേരള കോണ്‍ഗ്രസ് എം മാത്രമേയുള്ളൂ. രണ്ടില ചിഹ്നം ഉള്ള തങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസുകാര്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട് പലതവണയായി നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്നും പോയിട്ടുണ്ട്. ഇവരോട് ഒരു പരാതിയും ഇല്ല. അവര്‍ കുടുംബത്തിലേക്ക് തിരിച്ചുവരണം എന്നാണ് പറയാനുള്ളത്. 

രണ്ടില ചിഹ്നത്തില്‍ പലതവണ മല്‍സരിച്ചവരാണ് പലരും. പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാത്ത, സിഎഫ് തോമസ് സാര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

പാര്‍ട്ടി ഇപ്പോള്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്ട്രീയനിലപാട് എടുത്തിരിക്കും. സിപിഎം കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വരട്ടെ അപ്പോള്‍ നോക്കാം എന്നായിരുന്നു ജോസ് കെ മാണി മറുപടി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി