കേരളം

ഒൻപത് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. വ്യവസായ വകുപ്പ് ജീവനക്കാരനായ സലീം എന്നയാളാണ് 9 വയസുകാരനായ മകൻ ആഷ്‍ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ആഷ്‍ലിനെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സലീമിനെ അടുക്കളക്ക് സമീപം തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

രാവിലെ ഭക്ഷണവുമായി വന്ന സലീമിൻറെ സഹോദരിയാണ് ഇരുവരും മരിച്ച നിലയിൽ കണ്ടത്. ആഷ്‍ലിനെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം സലീം തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സലീമിൻറെ കൈഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. 

മൂന്നാമത് വിവാഹം കഴിച്ച ഭാര്യയും പിണങ്ങിപോയതിലുള്ള നിരാശയായിരിക്കാം സലീമിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സലീമിൻറെ ആദ്യ ഭാര്യയിലെ മകനാണ് ആഷ്‍ലിൻ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ