കേരളം

കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; കര്‍ണാടക സ്വദേശിക്കായി തിരച്ചില്‍ 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  വയനാട് മാനന്തവാടി ദ്വാരകയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗി ചാടി രക്ഷപ്പെട്ടു. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി സയ്യിദ് ഇര്‍ഷാദാണ് ചാടിപ്പോയത്. ഓഗസ്റ്റ് 27നാണ് ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാളെ കണ്ടെത്തുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ജില്ലയില്‍ ഇന്നലെ 25 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍