കേരളം

'മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച തോമസ് ഐസക്ക് മാപ്പു പറയണം'; വിമര്‍ശനവുമായി ബിജെപി, വിവാദം

സമകാലിക മലയാളം ഡെസ്ക്

ണാശംസകള്‍ നേര്‍ന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്ത സന്ദേശത്തിനെതിരെ ബിജെപി. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തോമസ് ഐസക്കിന്റെ ട്വീറ്റിലെ, വാമനന്‍ മഹാബലിയെ ചതിച്ചു എ്ന്ന പരാമര്‍ശത്തിനെതിരെയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം- സുരേന്ദ്രന്‍ പറഞ്ഞു.

തോമസ് ഐസക്കിന്റെ ട്വീറ്റ്:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍