കേരളം

മാധ്യമപ്രവർത്തകന്​ നേരെ അക്രമി സംഘം അഴിഞ്ഞാടി, ഹോക്കി സ്റ്റിക്കും ഇടിവളയും ഉപയോ​ഗിച്ച് മർദ്ദനം ; ഗുരുതര പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നടുറോഡിൽ മാധ്യമപ്രവർത്തകന്​ നേരെ അക്രമിസംഘം അഴിഞ്ഞാടി. ജനയുഗം ഇടുക്കി ജില്ലാ ലേഖകന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ‌ ഗുരുതരമായി പരിക്കേറ്റ ഇടുക്കി ബ്യൂറോ ജില്ലാ ലേഖകൻ ജോമോൻ വി സേവ്യർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ബാഡ്മിന്റൺ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങും വഴി വീടിന് സമീപം വെച്ചാണ് ജോമോന് നേരെ ആക്രമണം ഉണ്ടായത്. വാഹനം ഓവർടേക്ക് ചെയ്തത് സംബന്ധിച്ച് കാർ യാത്രികരും ബൈക്ക് യാത്രികരും തമ്മിൽ തർക്കം നടക്കുന്നതിനിടെ ഇതുവഴി വീട്ടിലേക്ക് പോകുകയായിരുന്ന ജോമോനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

ഹോക്കി സ്റ്റിക്ക്, ഇടിവള ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ജോമോന്റെ തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റു. ആക്രമണം സംബന്ധിച്ച് കരിമണ്ണൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്