കേരളം

കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ചുതകര്‍ത്തു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ചുതകര്‍ത്തതായി പരാതി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജി ലീനയുടെ മുട്ടത്തറയിലെ വീടാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടിന്റെ വാതിലുകളും ജനല്‍ചില്ലുകളും അടിച്ചുതകര്‍ത്തു. ആക്രമിച്ചത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ലീന ആരോപിച്ചു.

ബൈക്കിലെത്തിയ സംഘം വടി ഉപയോഗിച്ച് വീട് തകര്‍ക്കുകയായിരുന്നെന്ന് ലീന പറയുന്നു. അപ്പോള്‍തന്നെ മുട്ടത്തറ പൊലീസില്‍ വിവരം അറിയിച്ചു. അക്രമത്തില്‍ തനിക്കും സാരമായി പരിക്കേറ്റതായി ലീന പറഞ്ഞു. 

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കോണ്‍്ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക്് നേരെയും ആക്രമണം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വനിതാ നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി