കേരളം

പിണറായിക്ക് മരുമകന്റെ വിവാഹവാർഷിക ആശംസ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാർഷിക ആശംസകളുമായി മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പിഎ മുഹമ്മദ് റിയാസ്. ഭാര്യ കമലയും ഒന്നിച്ചുള്ള പിണറായിയുടെ ചിത്രം  പങ്കുവെച്ചാണ് റിയാസ് ആശംസ കുറിച്ചത്. ഇരുവരുടേയും 41ാം വിവാഹ വാർഷികമാണ് ഇന്ന്. 1976 സെപ്റ്റംബർ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. 

'1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ.'- റിയാസ് കുറിച്ചു. മരുമകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ പിണറായിക്കും കമലയ്ക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പിണറായി വിജയന്റെ മകൾ വീണയെ  ജൂൺ 15 നാണ് റിയാസ് വിവാഹം കഴിച്ചത്. 

കൂത്തുപറമ്പ് എംഎൽഎ ആയിരിക്കുമ്പോഴാണ് തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപികയായ കമലയെ പിണറായി വിജയൻ വിവാഹം ചെയ്യുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'