കേരളം

'ബിരിയാണി ചെമ്പിലെ ബുദ്ധി' ; ഫിറോസിനെ പരിഹസിച്ച് ബിനീഷ് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ പരിഹസിച്ച് ബിനീഷ് കോടിയേരി. ബിരിയാണി ചെമ്പിലെ ബുദ്ധി എന്നാണ് ഫിറോസിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് അഭിപ്രായപ്പെട്ടത്.

ലഹരിമരുന്നു കേസില്‍ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചുവെന്നുമാണ് പി കെ  ഫിറോസ് രാവിലെ ആരോപിച്ചത്. എന്നാല്‍ അനൂപിനെ വര്‍ഷങ്ങളായി അറിയാമെങ്കിലും ലഹരിമരുന്ന് കേസുമായി അനൂപിന് ബന്ധമുണ്ടെന്ന് അറിയില്ലെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. 

ബിസിനസിന് പണം കടം കൊടുത്തിരുന്നു, എന്നാല്‍ കുമരകത്ത് നൈറ്റ് പാര്‍ട്ടിക്ക് ശേഷം എടുത്തത് എന്ന് പറഞ്ഞ് ഫിറോസ് പുറത്ത് വിട്ട ചിത്രം കുമരകത്ത് നിന്നുള്ളതല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ബിനീഷ്  എത്തിയത്.   

പോസ്റ്റിന്റെ പൂർണരൂപം : 


അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചര്‍ച്ച ചെയ്യരുത് കേട്ടോ

 ബിരിയാണി ചെമ്പിലെ ബുദ്ധി

പണ്ട് നട്ടുച്ചക്ക് നയനാർ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ 'ഗുഡ്‌നൈറ്റ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു