കേരളം

അടുത്ത രണ്ടാഴ്ച നിര്‍ണായകം; ഉയര്‍ന്ന ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ നിരത്തുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.  കോവിഡിന്റെ ഒപ്പം ജീവിതവും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട. എന്നാല്‍ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ  കാണുകയായിരുന്നു മുഖ്യമന്ത്രി.

ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ജാഗ്രതയില്‍ ഒരു തരത്തിലുളള വീട്ടുവീഴ്ചയും വരുത്തരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പരിശോധനയില്‍ രോഗികളാകുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എട്ടു ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തില്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നില്ല. എങ്കിലും കഴിഞ്ഞമാസമാണ് മൊത്തം കോവിഡ് കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ പ്രതിദിനം പതിനായിരത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രീതിയില്‍ വര്‍ധിച്ചില്ല. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1950 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന്  10 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി