കേരളം

കോൺ​ഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്തത് മകനെന്ന് പൊലീസ്; അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചുതകർത്തത് മകനെന്ന് പൊലീസ്.  മകൻ നിഖിലും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്. നിഖിലിനെ പൂന്തുറ  പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സിപിഎം പ്രവർത്തകർ വീട് അടിച്ച് തകർത്തെന്നായിരുന്നു ആരോപണം. 

കഴിഞ്ഞ ദിവസവം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തിട്ടുണ്ട്. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം.  വെഞ്ഞാറ‌മൂട്ടിലെ ഇരട്ടകൊലപാതകത്തിന് പിന്നാലെ സിപിഎം വ്യാപകമായി ആക്രമണം നടത്തുകയാണെന്നായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം.
 
ലീനയുടെ വീട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുൾപ്പെടെ സന്ദർശിച്ചിരുന്നു. സിപിഎമ്മിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി