കേരളം

സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്; 2716 പേർക്ക് രോ​ഗ മുക്തി; 11 മരണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു. 11 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂർ വടക്കാഞ്ചേരി സ്വദേശി റാഫേൽ (78), മലപ്പുറം ഒളവറ്റൂർ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുൾ റഹ്മാൻ (60), കണ്ണൂർ വളപട്ടണം സ്വദേശി വാസുദേവൻ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂർ ആലക്കോട് സ്വദേശി സന്തോഷ്‌കുമാർ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാർ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂർ പോങ്ങനംകാട് സ്വദേശി ഷിബിൻ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

34 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂർ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ എ.ആർ. ക്യാമ്പിലെ 60 പേർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 185 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 73 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍