കേരളം

ഡിഫന്‍സ്, നേവല്‍ അക്കാദമി പരീക്ഷകള്‍; ഇന്നും നാളെയും പ്രത്യേക ട്രെയിനുകള്‍, റിസര്‍വേഷന്‍ ഇല്ല

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഇന്നും നാളെയും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. റിസര്‍വേഷന്‍ ഇല്ലെന്നും റെയില്‍വെ അറിയിച്ചു. ആറാം തീയതിയാണ് പരീക്ഷ. 

ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കാസര്‍കോട് നിന്ന് ഇന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് രാവിലെ 7.55ന് കാസര്‍കോടെത്തും.

എറണാകുളം ജങ്ഷനിലേക്കുള്ള ട്രെയിന്‍ ഇന്ന് രാത്രി 9.35ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് ആറിന് പുലര്‍ച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് പുലര്‍ച്ചെ 6.50ന് കാസര്‍കോടെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ