കേരളം

രമ്യ ഹരിദാസിനെ വെഞ്ഞാറമൂട്ടില്‍ തടഞ്ഞു ; കാറില്‍ കരിങ്കൊടി കെട്ടി, അസഭ്യവര്‍ഷം ; സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് എംപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വെച്ചാണ് സംഭവം.

തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്പോള്‍ രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റിലായിരുന്നു താന്‍. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം നിര്‍ത്തി. ഇതിനിടെ ഒന്നുരണ്ടുപേര്‍ വാഹനത്തില്‍ ഇടിക്കുകയും, വാഹനത്തില്‍ കരിങ്കൊടി കെട്ടുകയുമായിരുന്നു.

കോണ്‍ഗ്രസുകാര്‍ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്. പൊലീസില്‍ പരാതി നല്‍കിയതായി രമ്യ ഹരിദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി