കേരളം

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു ; യുവതിയെ പീഡിപ്പിച്ചശേഷം സ്വർണവുമായി കടന്നു ; യുവാവ് അറസ്റ്റിൽ ; നാലു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് കോഴിക്കോട് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് പാലേരി സ്വദേശിയായ യുവതിയെ കഴിഞ്ഞ വർഷമാണ് ബിമൽ കുമാർ പരിചയപ്പെട്ടത്. സാമൂഹികമാധ്യമം വഴിയുള്ള പരിചയം വളർന്നതോടെ യുവതിയെ കാണാൻ ബിമൽ കുമാർ കോഴിക്കോട്ടെത്തി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഒരു പവൻ സ്വർണവുമായി ബിമൽ കുമാർ രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തൃത്താലയിൽ നിന്നും  പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയോടൊപ്പം തൃത്താലയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ബിമൽ കുമാർ. ഇയാൾ നേരത്തെ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും വിവാഹ ശേഷം സ്വർണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും അന്വേഷണസംഘം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന