കേരളം

ഉപതെരഞ്ഞെടുപ്പ്: വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടപ്പിനെ കുറിച്ച്  ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം. ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത തേടിയാണ് സര്‍്ക്കാര്‍ നീക്കം. യോഗതീരുമാനത്തിനനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ഈ വിഷയത്തില്‍ അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു.  
നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മാത്രമല്ല, കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ല എന്ന സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെങ്കില്‍, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതില്‍ പിന്തുണയ്ക്കാമെന്നാണ് യുഡിഎഫ് നിലപാട്.

തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ബിജെപി. എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കുമോയെന്ന് കാര്യം അറിയില്ല. സര്‍ക്കാരിനൊപ്പം ഈ വിഷയത്തില്‍ തീരുമാനമെടുക്കാനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി