കേരളം

ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; വാഹനത്തില്‍ പരിശീലകനും വിദ്യാര്‍ഥിയും മാത്രം; കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കും. ഇതിന് കേന്ദ്രാനുമതി ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവണം ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കേണ്ടതൈന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തില്‍ പാടുള്ളു. തുടങ്ങിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടും ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അഞ്ചുമാസമായി സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കുളുകള്‍ അടഞ്ഞുകിടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി