കേരളം

തീവണ്ടികൾ നിർത്തലാക്കില്ല; സമയപ്പട്ടിക പരിഷ്കരിക്കുമെന്ന് റെയിൽവേ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയിൽവേ. ഇത്തരത്തിൽ അന്തിമതീരുമാനം  എടുത്തിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ്കുമാർ യാദവ് പറഞ്ഞു. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. മുംബൈ ഐഐടിയുടെ സഹകരണത്തോടെയാണ് റൂട്ട് പരിഷ്‌കരണം നടക്കുന്നത്.

നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകൾ ഏറെയുണ്ട്. അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിർത്തും. പുനഃക്രമീകരണത്തിലൂടെ തീവണ്ടികൾ കൂടുതൽ സൗകര്യപ്രദമാക്കും. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽവരും. കൂടുതൽ തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം, കൊച്ചുവേളി ടെർമിനൽ നിർമാണം എന്നിവ പൂർത്തീകരിക്കാൻ 250 കോടി രൂപ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് പറഞ്ഞു. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാകും. ഇതോടെ, ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി