കേരളം

'ബുള്‍ഡോസര്‍' ഇനിയില്ല ; സ്‌ഫോടക വസ്തു കടിച്ച് വായിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ 'ബുള്‍ഡോസര്‍'എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്‌ഫോടക വസ്തു കടിച്ചതിനെ തുടര്‍ന്നാണ് ആനയുടെ വായില്‍ മുറിവേറ്റത്. 

വായിലെ മുറിവ് ഗുരുതരമായതിനാല്‍ ആനയ്ക്ക് വെള്ളം പോലും കുടിക്കാന്‍ പറ്റാതെ അവസ്ഥയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടി വെച്ച് വീഴ്ത്തിയതിന് ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍ അതിനിടെ ആന ചരിയുകയായിരുന്നു. 

ആനയ്ക്ക് മുറിവേറ്റതെങ്ങനെയെന്ന് വ്യക്തമല്ല. ആനയുടെ നാക്ക് പിളർന്ന നിലയിലായിരുന്നു. ഒരു മാസം മുന്‍പേ ഈ മോഴയാന നിരവധി വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്ക് ബുള്‍ഡോസര്‍ എന്ന് വിളിപ്പേര് ഇട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍