കേരളം

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും; മാറ്റേണ്ടെന്ന് ബിജെപി; സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് ഇരുമുന്നണികളുടെയും തീരുമാനം.  ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ പുനക്രമീകരിക്കാനാണ് നീക്കം. 

തദ്ദേശ തെരഞ്ഞെടുപ്പ് ആഴ്ചകള്‍ നീട്ടണമെന്നാണ് യുഡിഎഫിന്റെ നിലപാട്. എല്‍ഡിഎഫിലെ ചില ഘടകകക്ഷികളും ഇതേ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രപായം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വീട് കയറി തെരഞ്ഞെടുപ്പ്  പ്രവര്‍ത്തനം ദുഷ്‌കരമാണെന്നും യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നു. ഇതേ അഭിപ്രായം തന്നെയാണ് മറ്റ് എല്‍ഡിഎഫിലെ ഘടകക്ഷികളും മുന്നോട്ടുവച്ചത്. 

ഈ സാഹചര്യത്തിലാണ് ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരിക്കാനുള്ള നീക്കം. നിലവില്‍ നവംബറിലാണ് പുതിയ ഭരണസമിതി വരേണ്ടത്.  ഇതിന് നിയമപരമായ പ്രാബല്യം വേണ്ടിവരും. നാളെ ചേരുന്ന സര്‍വകക്ഷി യോഗതീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ അഭിപ്രായം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വെറും 15 ദിവസങ്ങള്‍ മതി. കോവിഡ് വ്യാപനം രൂക്ഷമാകുമെന്നതെല്ലാം പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്