കേരളം

കെഎസ്ആര്‍ടിസി ബസുകള്‍ കടകളാക്കുന്നു, 5 വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭിക്കും 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഉപയോഗശൂന്യമായ ബസുകള്‍ കടകളാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബസ് ഷോപ്പ് പദ്ധതി ആലപ്പുഴ ജില്ലയില്‍ ആദ്യമായി അമ്പലപ്പുഴയില്‍ ആരംഭിക്കുന്നു. അമ്പലപ്പുഴ ഡിപ്പോയിലെ സ്ഥലവും, സൗകര്യങ്ങളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. 

ഉപയോഗശൂന്യമായ ബസ് ഷോപ്പാക്കി മാറ്റാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഷോപ്പിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ബസ് അഞ്ച് വര്‍ഷത്തേക്കാണ് ലേലത്തില്‍ പിടിക്കുന്ന വ്യക്തിക്ക് ലേലത്തിന് നല്‍കുക. 

നിലവില്‍ കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരന് വിറ്റാന്‍ 1.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഷോപ്പ് ബസിന് 5 വര്‍ഷത്തെ വാടക മാത്രമായി 12 ലക്ഷം രൂപ ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷവും ഷോപ് ഉപയോഗിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ