കേരളം

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ രണ്ടാംപാദത്തിലേക്ക് അനുവദിച്ച 9264 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്നതോടെയാണ് ഇത്.
 
ജൂലൈ 1 മുതലാണു രണ്ടാം പാദമായി കണക്കാക്കുന്നത്. ഇതില്‍ 4344 കിലോ ലീറ്റര്‍ ജൂലൈയിലും 3444 കിലോ ലീറ്റര്‍ ഓഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലീറ്റര്‍ മണ്ണെണ്ണ മുഴുവന്‍ കാര്‍ഡുടമകള്‍ക്കുമായി നല്‍കാന്‍ തികയാതെ വരുന്നു. ഇതോടെ മുന്‍ഗണനേതര വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി വിതരണം നടത്താനാണു നിര്‍ദേശം. 

മുന്‍ഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകള്‍ക്ക് അര ലീറ്ററും വൈദ്യുതിബന്ധമില്ലാത്ത വീടുകളില്‍ നാലു ലീറ്ററുമാണു നല്‍കുക. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ക്കു ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതീകരിച്ച വീടുകള്‍ കണ്ടെത്തി മണ്ണെണ്ണ വിതരണം ക്രമീകരിക്കുകയും വേണം. 120 കിലോ ലീറ്റര്‍ മണ്ണെണ്ണയാണു ജില്ലയുടെ വിഹിതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന