കേരളം

സംസ്ഥാനത്ത് 18 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 594 നിയന്ത്രിത പ്രദേശങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 18 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 17 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 594 ആയി ഉയര്‍ന്നു.

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സൗത്ത് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2, 11, 12, 16), ചിങ്ങോലി (സബ് വാര്‍ഡ് 9), മുഹമ്മ (14), പുന്നപ്ര സൗത്ത് (14), നൂറനാട് (8), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (സബ് വാര്‍ഡ് 4), രാജക്കാട് (9), കുമളി (സബ് വാര്‍ഡ് 7), വണ്ടിപ്പെരിയാര്‍ (7, 9), എറണാകുളം ജില്ലയിലെ ഏഴിക്കര (4), നെല്ലിക്കുഴി (21), പെരുമ്പാവൂര്‍ (സബ് വാര്‍ഡ് 21), കൊല്ലം ജില്ലയിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി (4, 14), ഈസ്റ്റ് കല്ലട (12), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (3), കോട്ടനാട് (5, 8, 10, 13), വയനാട് ജില്ലയിലെ മേപ്പാടി (4, 7, 11, 15), തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (സബ് വാര്‍ഡ് 1, 2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ തഴക്കര (സബ് വാര്‍ഡ് 16), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറുതന (സബ് വാര്‍ഡ് 5), എടത്വ (സബ് വാര്‍ഡ് 2), പാലക്കാട് ജില്ലയിലെ ചാലിശേരി (4), കരിമ്പ (9), പരുതൂര്‍ (4, 5, 6), കുലുക്കല്ലൂര്‍ (10), പത്തനംതിട്ട ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 1, 16), കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 3), അടൂര്‍ മുന്‍സിപ്പാലിറ്റി (15), കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ (3, 2 (സബ് വാര്‍ഡ്), 1, 4, 11, 12, 13), ചാത്തമംഗലം (11, 17), എറണാകുളം ജില്ലയിലെ കീരാംപാറ (സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 9), തൃശൂര്‍ ജില്ലയിലെ മൂരിയാടി (1), മേലൂര്‍ (സബ് വാര്‍ഡ് 3, 4, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി