കേരളം

തീവണ്ടികൾ റദ്ദാക്കില്ല; ജനശതാബ്ദിയും വേണാടും സാധാരണ നിലയിൽ സർവീസ് തുടരും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തിൽ സർവീസ് നടത്തുന്ന ജനശതാബ്ദി സ്‌പെഷ്യൽ സർവീസുകളും വേണാട് സ്‌പെഷ്യൽ എക്‌സ്പ്രസും റദ്ദാക്കില്ല. ട്രെയിനുകൾ റദ്ദാക്കിയത് സംബന്ധിച്ച യാതൊരു അറിയിപ്പും ദക്ഷിണ റെയിൽവേയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും കേരളത്തിൽ ഓടുന്ന എല്ലാ ട്രെയിനുകളും സാധാരണ നിലയിൽ സർവീസ് തുടരുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയും തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസും സർവീസ് തുടരും.

യാത്രക്കാർ കുറവായതിനാൽ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിർത്തലാക്കുമെന്നായിരുന്നു പ്രചാരണം. ശനിയാഴ്ച മുതൽ മൂന്ന് തീവണ്ടികളുടെ സർവീസ് നിർത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചു. സർവീസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് റെയിൽവേ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഹൈബി ഈഡൻ എംപിയും അടക്കമുള്ളവർ റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും കത്തയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍