കേരളം

ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചെഴുതി; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി ദേവിനന്ദന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇംഗ്ലീഷിലുള്ള ഇന്ത്യൻ പ്രതിജ്ഞയിലെ 165 അക്ഷരങ്ങൾ ഒരു മിനിറ്റിൽ തിരിച്ചെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് വർക്കല സ്വദേശിനി ദേവിനന്ദന. നിലവിലെ 140 അക്ഷരങ്ങളെന്ന ദേശീയ റെക്കോഡിനേക്കാൾ മികച്ചതാണ് ദേവിനന്ദനയുടെ പ്രകടനം. 25 അക്ഷരങ്ങൾ കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകിയത്.

വർക്കല വാച്ചർമുക്ക് സ്വദേശിയായ രമേശ് ചന്ദ്ര ബാബുവിന്റെയും അമ്പിളി കൃഷ്ണയുടെയും മകളാണ് ദേവിനന്ദന. ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് രമേശ്.

ഇടവ ജവാഹർ സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർഥിനിയായ ദേവീനന്ദന. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിറർ റൈറ്റിംഗിനെക്കുറിച്ച് അറിയുന്നതും എഴുതി നോക്കിയതും. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിശീലനം നടത്തി. ലോക്ക്ഡൗൺ സമയത്ത് കൂടുതൽ പരിശീലിച്ച് വിഡിയോ ഇന്ത്യ ബുക്‌സ് ഒഫ് റെക്കോഡിനയച്ചുകൊടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ