കേരളം

കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയതെന്ത്?: ഷാഫി പറമ്പില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി വിജന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പുവിവരങ്ങളാണ് പുറത്തുവരുന്നത്.  കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായി. ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല, സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണം ആയിരുന്നു എന്നും എംഎല്‍എ ആരോപിച്ചു.

സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷന്‍ ലഭിച്ചത് മന്ത്രി ജയരാജന്‍ അറിയാതെയായിരിക്കില്ല. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണ്. കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണ്. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.

മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യലിന് ഒളിച്ചുപോയതിന്റെ ജാള്യത മറക്കാനാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പറയാന്‍ ഒരു വാര്‍ത്ത സമ്മേളനം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. ഇവര്‍ എന്ത് തട്ടിപ്പ് ആണ് നടത്താത്തത് എന്ന് അന്വേഷിക്കല്‍ ആകും കേന്ദ്ര ഏജന്‍സികള്‍ക്ക് എളുപ്പം. ജലീലിന്റെ വീട്ടിലേക്ക് പായസം കൊടുത്തു വിട്ടയാള്‍ കള്ളനും കള്ളന് കഞ്ഞി വച്ചവനും ആണ്. വാളയാറില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വെള്ളം കൊടുക്കാന്‍ പോയപ്പോള്‍ ഞങ്ങളെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ച ആളുകള്‍ ആണ് ഇവരൊക്കെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇ പി ജയരാജന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍?ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു