കേരളം

അക്രമ സമരം കേരളത്തെ കുരുതിക്കളമാക്കാനുള്ള യുഡിഎഫ് - ബിജെപി ഗൂഢാലോചന: എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തെ അപലപിച്ച് ഇടതു മുന്നണി. അക്രമ സമരം കേരളത്തെ കുരുതിക്കളമാക്കാനുള്ള യു.ഡി.എഫ്  ബി.ജെ.പി ഗൂഢാലോചനയാണ്. സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ അക്രമ സമരത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ ആരോപിച്ചു. 

യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് കേരളത്തിലെ തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുന്നത്. സംഘര്‍ഷം സൃഷ്ടിച്ച് കലാപം പടര്‍ത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തിയതിന് തെളിവാണ് അക്രമസമരം. മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കഥകള്‍ ചമച്ച് വ്യക്തിഹത്യ നടത്തുകയാണെന്നും ഇടതുമുന്നണി ആരോപിച്ചു. 

കൊല്ലത്ത് മന്ത്രി കെ ടി ജലീലിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ അപായപ്പെടുത്താനാണ് ബി ജെ പി ശ്രമിച്ചത്. മന്ത്രിമാരെയും നേതാക്കളെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് എല്‍.ഡി.എഫിന് ഉണ്ടെന്ന് ശക്തമായി ഓര്‍മ്മപ്പെടുത്തുകയാണ്. മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്ന് ഒരു അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ വേട്ടയാടുന്നത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണ്. അതിന് കൂട്ടുനില്‍ക്കുകയാണ് യു.ഡി.എഫ് നേതൃത്വമെന്ന് എ വിജയരാഘവന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍