കേരളം

കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞ് കൊലക്കേസ് പ്രതി, ചാടി വീണ് രക്ഷപെടുത്തി പൊലീസ് ഡ്രൈവര്‍

സമകാലിക മലയാളം ഡെസ്ക്

അടിമാലി: കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമത്തിന് ഇടയില്‍ നാടകിയ സംഭവങ്ങള്‍. കുഞ്ഞിനെ നിലത്തെറിഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു പ്രതി. എന്നാല്‍ കുഞ്ഞ് നീലത്ത് വീഴാത് പൊലീസ് ഡ്രൈവര്‍ സാഹസികമായി ചാടി വീണ് കുഞ്ഞിനെ കൈപ്പിടിയിലാക്കി. 

മാങ്കുളം ചിക്കണാംകുടിയില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് പ്രതി ഇരുമ്പുപാലം പുല്ലാട്ടുമുഴിയില്‍ ഇക്ബാല്‍(51)നെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ലക്ഷ്മണ്‍ (54) എന്നയാളെ ഇക്ബാല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ലഷീദ എന്ന സ്ത്രീക്ക് പരിക്കേറ്റു. 

ആക്രമണത്തിന്റെ വിവരം ലഭിച്ചതോടെ മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് രണ്ട് പൊലീസുകാര്‍ സ്ഥലത്തെത്തി. അടുത്തേക്ക് വന്നാല്‍ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. പൊലീസുകാര്‍ പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതോടെ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞ് ഇക്ബാല്‍ കാട്ടുലേക്ക് ഓടി. എന്നാല്‍ കുഞ്ഞ് നിലത്തേക്ക് വീഴാതെ പൊലീസ് ഡ്രൈവര്‍ സാഹസികമായി ചാടിപ്പിടിച്ചു. 

കാട്ടിലേക്ക് ഓടി രക്ഷപെട്ട പ്രതിയെ ഞായറാഴ്ച രാത്രിയോടെ പിടികൂടി. വീട്ടില്‍ ചാരായം വാറ്റുന്നത് പൊലീസിന് ചോര്‍ത്തി കൊടുത്തു എന്ന് ആരോപിച്ചാണ് കൊലപാതകം. വിവരം ചോര്‍ത്തി കൊടുത്ത രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര