കേരളം

ഇനി പാമ്പ് പിടിക്കാന്‍ അനുമതി അംഗീകൃത പാമ്പുപിടിത്തക്കാര്‍ക്ക് മാത്രം; സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്
താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

പാമ്പു പിടിത്തത്തില്‍ താത്പര്യവും വൈദഗ്ധ്യവും മുന്‍പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില്‍ പ്രായമുള്ള, ജില്ലയിലെ താമസക്കാരായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വനം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാര്‍ക്ക് മാത്രമേ ഇനി പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ.

ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ പിടികൂടി അവയുടെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30നകം തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷാ ഫോറത്തിന്റെ മാതൃക  വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2360462
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍