കേരളം

ഓഫീസ് പടിക്കൽ നിന്നു കയറി, വീടിനു മുന്നിൽ ഇറങ്ങി; കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് സർവീസിന് മികച്ച വരവേൽപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പ്രത്യേക സ്റ്റോപ്പുകൾ ഇല്ലാതെ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തെല്ലാം വണ്ടി നിർത്തിക്കൊടുക്കുന്ന കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് ഓർഡിനറി സർവീസിന് മികച്ച വരവേൽപ്പ്. കെഎസ്ആർടിസിയുടെ ഗുരുവായൂർ ഡിപ്പോയിൽനിന്ന് കഴിഞ്ഞ ദിവസമാണ് സർവീസ് ആരംഭിച്ചത്. ഗുരുവായൂരിൽനിന്ന് കേച്ചേരി, വേലൂർ, വടക്കാഞ്ചേരി, ചേലക്കര വഴി തിരുവില്വാമലയിലേക്കാണ് സ്പെഷ്യൽ ബസിന്റെ സർവീസ്.

വണ്ടി പുറപ്പെടുമ്പോൾ യാത്രക്കാർ വളരെ കുറവായിരുന്നു. പിന്നീട് യാത്രക്കാർ കൂടി. ജോലി കഴിഞ്ഞ് ബസ് കിട്ടാനുള്ള ഓട്ടപ്പാച്ചിലുകൾ ഒഴിവാക്കി പലരും ഓഫീസിന് മുന്നിൽ ഇറങ്ങി നിന്നു ബസിന് കൈകാണിച്ചു. വീടിനുമുന്നിൽ ഇറങ്ങുകയും ചെയ്തു. യാത്രക്കാർക്ക് സുഖകരമായ യാത്ര ഒരുക്കുന്ന കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് ഓർഡിനറി സർവീസിന് മികച്ച പ്രതികരണമാണ് നേടുന്നത്.

അൺലിമിറ്റഡ് ഓർഡിനറി സർവീസിനെപ്പറ്റി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂവെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും ഗുരുവായൂർ എ.ടി.ഒ. ഉദയകുമാർ പറഞ്ഞു. വാഴാനിയിലേക്കും അൺലിമിറ്റഡ് ഓർഡിനറി സർവീസ് തുടങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ