കേരളം

ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാം ; അവസാന തീയതി ഈ മാസം 24

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 24 ആണ് അവസാന തീയതി. 

https:itiadmissions.kerala.gov.in, https:det.keral.gov.in എന്നിവ മുഖേന അപേക്ഷ നല്‍കാം. പ്രോസ്‌പെക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഓണ്‍ലൈനായി 100 രൂപ ഫീസടക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് അവസാന തിയതി വരെ അപേക്ഷയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. 

നിശ്ചിത തിയതിയില്‍ ഓരോ ഐടിഐ യുടെയും വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകള്‍ ഐടിഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുളള വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കും. 

സംസ്ഥാനത്തെ 14 വനിത ഐടിഐകള്‍ ഉള്‍പ്പെടെ 99 സര്‍ക്കാര്‍ ഐടിഐകളിലെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികള്‍ക്ക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ