കേരളം

കനകമല ഐഎസ് കേസ്; പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി എന്‍ഐഎയുടെ പിടിയില്‍. കേസിലെ പ്രധാനപ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനിയാണ് അറസ്റ്റിലായത്. ജോര്‍ജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അല്‍ ഖ്വയ്ദ തീവ്രവാദികള്‍ക്കൊപ്പം ഇയാളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും. 

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊച്ചിയിലും ബംഗാളിലും ഒരേസമയം നടത്തിയ റെയ്ഡിലാണ് ഒന്‍പതു പേരെ പിടികൂടിയത്. 

ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.  

കേരളത്തില്‍ നിന്ന് പിടിയിലായ ഒരാളെ പെരുമ്പാവൂര്‍ മൂടിക്കലില്‍നിന്നും രണ്ടുപേരെ പാതാളത്തുനിന്നുമാണ് പിടികൂടിയത്. കെട്ടിട നിര്‍മാണ തൊഴിലാളികളായി പ്രവര്‍ത്തിക്കുകയായിരുന്നു മൂന്നു പേരും. സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഘടകത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ