കേരളം

കൊച്ചിയില്‍ എന്‍ഐഎ റെയ്ഡ്, മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ എറണാകുളത്ത്  പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. കൊച്ചിയില്‍ നിന്ന് പിടിയിലായവര്‍ മലയാളികള്‍ അല്ലെന്നാണ് സൂചന. മുര്‍ഷിദ് ഹസന്‍, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹൊസന്‍ എന്നിവരാണ് പെരുമ്പാവൂരില്‍ നിന്ന് പിടിയിലായത്. 

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും 6 പേര്‍ പിടിയിലായിട്ടുണ്ട്.ആയുധങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും കൊച്ചിയില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 11ന് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു.

നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേന കൊച്ചിയില്‍ എത്തി താമസിച്ച് വരുന്നവരാണ്. ഇവരെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂഡല്‍ഹിയിലായതിനാല്‍ പ്രതികളെ അവിടേക്ക് 
എന്‍ഐഎ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം