കേരളം

ആലുവയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം, നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു; മരങ്ങള്‍ ഒടിഞ്ഞുവീണു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്തമഴയ്ക്കിടെ, എറണാകുളം ആലുവയില്‍ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്.

എടത്തലയില്‍ ഇന്ന് രാവിലെ എട്ട് മണിക്കാണ് ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റ് അനുഭവപ്പെട്ടത്.കാറ്റില്‍പ്പെട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങളാണ് തലകീഴായി മറിഞ്ഞത്. കേബിള്‍ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടു.

അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മണ്‍സൂണ്‍ സീസണില്‍ രൂപപ്പെടുന്ന പതിനൊന്നാമത്തെ ന്യൂനമര്‍ദമാണിത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തിലും ഇടുക്കിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് ഇടുക്കി , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍ പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ  ഒഴികെയുളള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് മധുവാഹിനി, തേജസ്വിനി പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. എടത്വ തലടയില്‍ വീട് തകര്‍ന്നു. രാമച്ചേരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. 

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ട് ഡാമുകള്‍ തുറന്നു. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം വൈകിട്ട് തുറക്കും. കാഞ്ഞിരപ്പുഴ,മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്നതായി അധികൃതര്‍ അറിയിച്ചു. ഇടുക്കി കല്ലാര്‍കുട്ടി, ഹെഡ്വര്‍ക്സ്, മാട്ടുപ്പെട്ടി ഡാമുകളും അതിവേഗം നിറയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം