കേരളം

ശബരിമല വിശ്വാസത്തില്‍ വേറെ നിലപാട്; ഒരുകൂട്ടരുടെ വികാരം മാത്രമാണ് സിപിഎം കാണുന്നതെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. നാടിന്റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാപം അഴിച്ച് വിടാനാണ് മുഖ്യമന്ത്രി ശ്രമം നടത്തുന്നത്. ഇപ്പോള്‍ വിശ്വാസികളുടെ കാര്യം പറയുന്ന മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു കൂട്ടരുടെ മാത്രം മതവികാരമാണ് സിപിഎം കാണുന്നത്.

ലൈഫ് മിഷന്‍ കരാര്‍ സംബദ്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ച് പിടിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം