കേരളം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്; 16 മരണം; 4425 പേർക്ക് സമ്പർക്കത്തിലൂടെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 16 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 137 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 459 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

സെപ്റ്റംബർ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലൻ (69), സെപ്റ്റംബർ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂർ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂർ സ്വദേശി ഉമ്മർഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാൻ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബർ 7ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശി മൊയ്തീൻ കുഞ്ഞി (68), സെപ്റ്റംബർ 15ന് മരണമടഞ്ഞ തൃശൂർ എടകലത്തൂർ സ്വദേശി പരമേശ്വരൻ നായർ (76), സെപ്റ്റംബർ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബർ 11ന് മരണമടഞ്ഞ തൃശൂർ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബർ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബർ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബർ 4ന് മരണമടഞ്ഞ കോട്ടയം ചേർപ്പുങ്ങൽ സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങൽ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂർ 242, ആലപ്പുഴ 219, കാസർഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂർ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂർ 220, ആലപ്പുഴ 210, കാസർഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി