കേരളം

അടിമാലിയില്‍ ചങ്ങാടം മറിഞ്ഞു; ഒമ്പതുപേര്‍ പുഴയില്‍ വീണു, എല്ലാവരേയും രക്ഷപ്പെടുത്തിയെന്ന് എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

അടിമാലി: പുഴയില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പതുപേര്‍ പുഴയില്‍ വീണു.ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. 

ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ചങ്ങാടം നിലതെറ്റി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇവരെ രക്ഷപ്പെടുത്തി എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത് എന്നാണ് വിവരം. ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക എന്നത് ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി