കേരളം

കേരളത്തില്‍ മാത്രമുള്ള സിപിഎം എന്തിനാണ് പ്രതിഷേധിക്കുന്നത്?; പ്രതിപക്ഷ എംപിമാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സസ്‌പെന്റ് ചെയ്ത എംപിമാര്‍ നടത്തുന്ന പ്രചാരണം ആടിനെ പട്ടിയാക്കലാണ്. കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സത്യത്തിന്റെ മുഖം വികൃതമാക്കാനുള്ള ശ്രമമാണ് എംപിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കാര്‍ഷിക ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സഭാ നടപടികള്‍ നടന്നുകൊണ്ടിരുന്ന അവസരത്തില്‍ ചെയര്‍മാന്റെ മൈക്ക് ഒടിച്ച് മേശപ്പുറത്ത് കയറി നിന്ന് ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകളെയാണ് സസ്‌പെന്റ് ചെയ്തത്. പുറത്തുപോകാന്‍ കൂട്ടാക്കാതെ പാര്‍ലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ട് സഭാനടപടികള്‍ തടസ്സപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം എടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന സിപിഎം എന്തിനാണ് ഇതില്‍ പ്രതിഷേധിക്കുന്നത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. കര്‍ഷകര്‍ക്ക് ആശങ്കയില്ല ഇടനിലക്കാര്‍ക്കാണ് ആശങ്ക. ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം രംഗത്തുവന്നത് എന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു