കേരളം

തിരുവനന്തപുരത്ത് രണ്ട് ഭീകരര്‍ പിടിയില്‍; ഒരാള്‍ മലയാളി; അറസ്റ്റ് ചെയ്തത് എന്‍ഐഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്നും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയെത്തിച്ച രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഒരാള്‍ ലഷ്‌കറെ തോയിബ പ്രവര്‍ത്തകനും മറ്റൊരാള്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമാണ് 

ബംഗളൂരു സ്‌ഫോടനകേസിലെയും ഡല്‍ഹി ഹവാല കേസിലെയും പ്രതികളാണ് അറസ്്റ്റിലായവര്‍. ഇതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസിയുമാണ് അറസ്റ്റിലായത്. ഇവരെ അല്‍പസമയത്തിനകം കൊച്ചിയിലേക്ക് കൊണ്ടുപോകും.

കൊച്ചിയില്‍ നിന്ന് ഒരാളെ ബംഗളൂരിലേക്കും മറ്റൊരാളെ ഡല്‍ഹിയിലേക്കും കൊണ്ടുപോകും. ദീര്‍ഘകാലമായി എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ സുപ്രധാന പ്രതികളാണ്. ഇവരെ തിരുവനന്തപുരത്ത് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത