കേരളം

ഹൃദയം ഉള്‍പ്പെടെ വില്‍ക്കാന്‍ തയ്യാര്‍; മക്കളുടെ ചികിത്സയ്ക്ക് പണത്തിന് വേണ്ടി അവയവ വില്‍പ്പനയ്ക്ക് ബോര്‍ഡ് എഴുതിവെച്ച് അമ്മ തെരുവില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ അവയവങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ബോര്‍ഡ് എഴുതിവെച്ച് ഒരമ്മ. വരാപ്പുഴ സ്വദേശിനിയായ ശാന്തിയാണ് അഞ്ച് മക്കളുമായി തെരുവില്‍ ഇറങ്ങിയത്. കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. 

ഇവരുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മൂന്ന് പേര്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞതാണ്. ഇവരുടെ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെയാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കാന്‍ ശാന്തിയെ പ്രേരിപ്പിച്ചത്. കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു. ഇരുപത് ലക്ഷം രൂപയോളം കടമുണ്ട്. 

'മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയും അമ്മയുടെ ശരീര അവയവങ്ങള്‍ (ഹൃദയം) ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് ജില്ലാ ഭരണകൂടം ഇടപെട്ടു. ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് നിലവില്‍ മാറ്റിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ