കേരളം

18ശതമാനം രോഗികളും തിരുവനന്തപുരത്ത്; ചികിത്സയിലുള്ളത് 7047പേര്‍, വൈറസ് പിടിയില്‍ അമര്‍ന്ന് തലസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തലസ്ഥാന ജില്ലയില്‍ അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 39,258പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 7047പേര്‍ തിരുവനന്തപുരം ജില്ലയിലാണ്, 18 ശതമാനം കേസുകള്‍ തിരുവനന്തപുരത്താണ് എന്ന അദ്ദേഹം വ്യക്തമാക്കി. 

ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്ത് 553 മരണങ്ങളില്‍ 175ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം മരണങ്ങള്‍ തലസ്ഥാന ജില്ലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ജില്ലയില്‍ 681പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130പേരുടെ ഉറവിടം ലഭ്യമല്ല. 

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കി കൊണ്ട് നടത്തിവരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവര്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി