കേരളം

ആനക്കുട്ടി പുരയിടത്തിലെ മാലിന്യക്കുഴിയില്‍, കൂട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരഞ്ഞു കൊണ്ട് റോഡില്‍; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കാട്ടിലേക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്ത് കുട്ടിയാന കുഴിയില്‍ വീണു. ചക്കിമേട് വനാതിര്‍ത്തിയോട് ചേര്‍ന്നുളള പുരയിടത്തിലെ മാലിന്യ കുഴിയില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിട്ടത്. 

ഇന്ന് പുലര്‍ച്ചെയാണ് ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാന കുഴിയില്‍ വീണത്. രക്ഷപ്പെടുത്തിയ ശേഷവും നാട്ടില്‍ കറങ്ങിയ ശേഷമാണ് കുട്ടിയാന കാട്ടില്‍ കയറിയത്. ആറടിയില്‍ താഴെ മാത്രം ആഴമുളള കുഴിയിലാണ് കുട്ടിയാന വീണത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. അവശതയായ നിലയിലായിരുന്നു ആനക്കുട്ടി. മണ്ണുമാന്തി കൊണ്ട് ഒരു വശം ഇടിച്ച് പുറത്തെത്തിച്ച ആനക്കുട്ടി കൂട്ടം നഷ്ടപ്പെട്ട സങ്കടത്തില്‍ കരഞ്ഞു കൊണ്ട് റോഡിലൂടെ നടത്തം തുടങ്ങി

ആനയുടെ ഇടതു പിന്‍കാലിന് മുഴയും പരിക്കുമുണ്ട്. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട കുട്ടിയാനയാണ് അബദ്ധത്തില്‍ കുഴിയില്‍ വീണത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍