കേരളം

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 95.35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കിലോ 850 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ അസീസ് അറസ്റ്റിലായി.

മിക്‌സി മോട്ടറിന്റെ അകത്തുള്ള പ്ലാസ്റ്റിക് കവറിനോട് ചേര്‍ന്ന് പതിപ്പിച്ച നിലയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരന്റെ അടിവസ്ത്രത്തിലും സ്വര്‍ണം ഒളിപ്പിച്ചിരുന്നു. 

എയര്‍ അറേബ്യ വിമാനത്തില്‍ ഇന്ന് രാവിലെയാണ് മലപ്പുറം ചെറുവായൂര്‍ സ്വദേശിയായ അബ്ദുല്‍ അസീസ് കരിപ്പൂരിലെത്തുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 95.35 ലക്ഷം രൂപ വില വരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍