കേരളം

സണ്ണി ജോസഫ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് സണ്ണി ജോസഫ്. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. 

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ നേരിട്ട കന്റോണ്‍മെന്റ് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍ എന്നീ എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. നേരത്തെ തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരീക്ഷണത്തില്‍ പോയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം