കേരളം

സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന; ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വട്ടിയൂര്‍ക്കാവ് സിആപ്റ്റ് ഓഫീസില്‍ എന്‍ഐഎയുടെ പരിശോധന. 

ഖുര്‍ ആന്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാ രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. മതഗ്രന്ഥങ്ങള്‍ തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനവും പരിശോധിക്കും. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരില്‍ വെച്ച് സിആപ്റ്റിന്റെ വാഹനത്തിലെ ജിപിഎസ് തടസ്സപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. 

ചൊവ്വാഴ്ച പകല്‍ മൂന്നുഘട്ടങ്ങളിലായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സ്‌റ്റോര്‍ കീപ്പര്‍മാരുടെയും ചില ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു. സിആപ്റ്റ് മുന്‍ ഡയറക്ടറും ഇപ്പോള്‍ എല്‍ബിഎസ് ഡയറക്ടറുമായ എം. അബ്ദുല്‍ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. 

മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങള്‍ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ