കേരളം

ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി;  സ്വപ്‌നയ്‌ക്കൊപ്പം ഒരുമിച്ച് ഇരുത്തിയത് 9 മണിക്കൂര്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത്. മൂന്നാം വട്ട ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നേരമാണ് നീണ്ടത്. എൻഐഎയുടെ 
 കൊച്ചി ഓഫിസിൽ സ്വർണക്കടത്ത്​ കേസ്​ പ്രതി സ്വപ്​ന സുരേഷിനൊപ്പമാണ്​ അദ്ദേഹത്തെ ചോദ്യം ചെയ്​തത്​. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും കസ്​റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു.

സ്വർണക്കടത്ത്​ കേസിൽ സ്വപ്​ന സുരേഷും സംഘവും നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ.ഐ.ഐ വീണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്​ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്​തതെന്നാണ്​ സൂചന. ചോദ്യം ചെയ്യലിന്​ ശേഷം കൊച്ചിയിൽ നിന്ന്​ ​​ശിവശങ്കർ തിരുവനന്തപുരത്തേക്ക്​ മടങ്ങി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല

കഴിഞ്ഞയാഴ്ചയാണ് പ്രതികളില്‍ നിന്ന് 2ടിബി ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ പരിശോധിച്ചത്. സ്വപ്നയെ നേരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് വ്യക്തമായതോടെ എന്‍ഐഎ കോടതി ഇവരെ രണ്ടു ദിവസം മുന്‍പ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. 

ഡിജിറ്റല്‍ തെളിവുകളില്‍ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും എം.ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം